കൊല്ലം: ഗൗരിനേഘയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി ലൈസിയം സ്കൂൾ മനേജ്മെൻറിനെതിരെ നിലപാടെടുത്ത ഡി.ഡി.ഇക്കെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ് ജില്ല േനതൃത്വം. സ്കൂളിെൻറ എൻ.ഒ.സി റദ്ദാക്കാൻ ശിപാർശചെയ്ത ഡി.ഡി.ഇയുടെ നടപടി നാലായിരത്തോളം വിദ്യാർഥികളുടെ ഭാവി പന്താടുന്നതാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് പി. ജർമിയാസ് ആരോപിച്ചു. സ്കൂളിെൻറ അംഗീകാരം റദ്ദാക്കാൻ ശിപാർശ നൽകിയ ഡി.ഡി.ഇയുടെ നടപടി വിരോധാഭാസമാണ്. സ്കൂളിനെ തകർക്കാനുള്ള സർക്കാർ നീക്കത്തിന് കുടപിടിക്കുകയാണ് ഡി.ഡി.ഇ. സമൂഹിക പ്രതിബദ്ധതയോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ട്രിനിറ്റി ലൈസിയത്തിേലത്. അതുെകാണ്ടാണ് ഗൗരി നേഘയുടെ മരണത്തിന് ശേഷവും ഒരുവിദ്യാർഥിപോലും സ്കൂളിൽനിന്ന് ടി.സി വാങ്ങി പോകാതിരുന്നത്. ഇക്കാര്യങ്ങളെല്ലാം മറച്ചുെവച്ചാണ് സ്കൂളിനെതിരെ ഡി.ഡി.ഇ റിപ്പോർട്ട് നൽകിയതെന്നും ജർമിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.