മാനവീയം വീഥിയിൽ ഗോവിന്ദ് പൻസാരെ അനുസ്മരിച്ച് തെരുവു പാഠശാല

തിരുവനന്തപുരം: ഗോവിന്ദ് പൻസാരെ അനുസ്മരിച്ച് മാനവീയം തെരുവിടം കൾചർ കലക്റ്റീവി​െൻറ ആഭിമുഖ്യത്തിൽ തെരുവു പാഠശാല നടന്നു. ശാസ്ത്രവും ജാലവിദ്യയും എന്ന വിഷയത്തെ അധികരിച്ചു നടന്ന സോദാഹരണ പ്രഭാഷണം മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമല ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളെ ഉൗട്ടിയുറപ്പിക്കാൻ എങ്ങിനെയാണ് ആൾദൈവങ്ങൾ ജാലവിദ്യയെ ദുരുപയോഗം ചെയ്യുന്നതെന്ന് ഉദാഹരണങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. കെ.ജി. സൂരജ് അധ്യക്ഷനായി. ഡോ. അനീഷ്യ ജയദേവ്, ജി.എൽ. അരുൺ ഗോപി, അഡ്വ. ശോഭന ജോർജ്, ബീന ആൽബർട്ട്, അനൂപ അജിത് എന്നിവർ സംസാരിച്ചു. അനു ദേവരാജൻ സ്വാഗതവും മനു മാധവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.