തിരുവനന്തപുരം: നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം വ്യാപാരമേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ വ്യാപാരികൾക്ക് ബാങ്കുകൾ നൽകിയ വ്യാപാരി പ്ലസ് വായ്പകൾക്ക് മൊറൊേട്ടാറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസിെൻറ നേതൃത്വത്തിൽ റിസർവ് ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല പ്രസിഡൻറ് പനങ്ങോട്ടുകോണം വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം കമ്പറ നാരായണൻ, പാളയം അശോക്, നാരായണൻകുട്ടി, ചെറുവയ്ക്കൽ പത്മകുമാർ, കുച്ചപ്പുറം തങ്കച്ചൻ, പാപ്പനംകോട് സതീശൻ, സിന്ധു രഘുനാഥ്, കാട്ടാക്കട രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.