രുദ്രയുടെ മരണം: മാതാപിതാക്കൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ചികിത്സപിഴവ് മൂലം നാലുമാസം പ്രായമായ രുദ്ര എന്ന കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ 427 ദിവസമായി തുടരുന്ന സമരത്തിന് തിരശ്ശീല വീഴുകയാണ്. എന്നാൽ, അനുകൂലവിധി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരവുമായി രംഗത്തെത്തുമെന്ന് രുദ്രയുടെ മാതാപിതാക്കളായ രമ്യയും സുരേഷും പറഞ്ഞു. കുടുംബത്തിന് പിന്തുണയുമായി 'ജസ്റ്റിസ് ഫോർ രുദ്ര' എന്ന പേരിൽ സമൂഹമാധ‍്യമ കൂട്ടായ്മ എത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് കുടുംബം ഹൈകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.