സെഞ്ച്വറിയടിച്ച് പേയാട് കണ്ണശ മിഷൻ സ്കൂൾ റേഡിയോ

പേയാട്: പഠനത്തിനിടയിലുള്ള ഇടവേളകളിൽ സംഗീതം ആസ്വദിച്ചും വിജ്ഞാനം നേടിയുമുള്ള ഒരു കൂട്ടം വിദ്യാർഥികളുടെ പ്രയത്നത്തിന് ഇന്ന് 100 ദിവസങ്ങളുടെ പ്രായം. സ്കൂൾ റേഡിയോ എന്ന അത്യപൂർവ നേട്ടം കൈവരിച്ച കുട്ടികൾക്ക് നാടി​െൻറ നാനാഭാഗത്തുനിന്ന് അനുമോദന പ്രവാഹം തുടരുകയാണ്. “നമസ്കാരം, കണ്ണശ റേഡിയോയിലേക്ക് ഏവർക്കും സ്വാഗതം. വാർത്തകൾ വായിക്കുന്നത് നിങ്ങളുടെ സ്വന്തം രാമചന്ദ്രൻ”. പേയാട് കണ്ണശ മിഷൻ സ്കൂളിൽ കുട്ടികൾ ആരംഭിച്ച റേഡിയോ പ്രക്ഷേപണത്തി​െൻറ 100ാം നാൾ ആഘോഷമാണ് ആദ്യകാല ആകാശവാണി വാർത്ത വായനക്കാരൻ രാമചന്ദ്ര​െൻറ സാന്നിധ്യത്തിൽ വേറിട്ട ആഘോഷമായത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം. ആദിത്യനും ആത്മയും വൈഷ്ണവിയുമൊക്കെ ജോക്കികളായി അരങ്ങുതകർത്ത ദിനങ്ങൾ. അധ്യയന ദിവസങ്ങളിലെല്ലാം കുട്ടികൾ 45 മിനിറ്റ് ദൈർഘ്യമുള്ള സ്കൂൾ റേഡിയോയുടെ േശ്രാതാക്കളായിരുന്നു. വാർത്തകൾ, ആനുകാലിക സംഭവങ്ങൾ, കഥകൾ, പാട്ടുകൾ ഇങ്ങനെ വേറിട്ട പരിപാടികളിലൂടെ കണ്ണശ റേഡിയോ ഇതിനകം രക്ഷാകർത്താക്കൾക്കിടയിലും ചർച്ചയായി. മികവി​െൻറ 100ാം നാൾ ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ അതിഥിയായി കുട്ടികൾ ക്ഷണിച്ചതും വാർത്ത വായനയിലെ വേറിട്ട ശബ്ദത്തിനുടമയെ തന്നെ. പിന്നെ മധുരം വിളമ്പി, ജോക്കികൾക്ക് ഉപഹാരങ്ങൾ നൽകി ലളിതമായ ആഘോഷം. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, ഹെഡ്മാസ്റ്റർ ഡോ. രാജേന്ദ്രബാബു, ടി.വി അവതാരക ലക്ഷ്മി മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.