കേന്ദ്രമന്ത്രിക്കെതിരെ കലക്ടർക്ക് പരാതി

നാഗർകോവിൽ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെ കൂടങ്കുളം ആണവവിരുദ്ധ സമിതി കൺവീനറും പച്ചൈതമിഴകം പ്രസിഡൻറുമായ എസ്.പി. ഉദയകുമാർ കലക്ടർ സജ്ജൻസിങ് ആർ. ചവാനെ സന്ദർശിച്ച് പരാതി നൽകി. കന്യാകുമാരിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കച്ചവട തുറമുഖത്തിനെതിരെ ജനാധിപത്യരീതിയിൽ പ്രതികരിക്കുന്നുണ്ട്. എന്നാൽ, തുറമുഖവിരുദ്ധ സമിതിയിൽ ഒരുസ്ഥാനവും വഹിക്കുന്നില്ല. മന്ത്രി പൊൻ രാധാകൃഷ്ണനും തുറമുഖ അനുകൂല സംഘടന കമ്മിറ്റി പ്രസിഡൻറ് വേൽപാണ്ഡ്യനും തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയും വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതി​െൻറയും അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. പൊലീസ് സംരക്ഷണം വേണമെന്നും, തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിനുത്തരവാദി മന്ത്രിയായിരിക്കുമെന്നും ഉദയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.