സൗരോര്‍ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉൽപാദിപ്പിക്കും- ^മന്ത്രി എം.എം. മണി

സൗരോര്‍ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉൽപാദിപ്പിക്കും- -മന്ത്രി എം.എം. മണി തിരുവനന്തപുരം: സൗരോര്‍ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉൽപാദിപ്പിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അനര്‍ട്ടി​െൻറ നേതൃത്വത്തില്‍ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ സെന്‍സസി​െൻറയും സൗരവീഥി മൊബൈല്‍ ആപ്പി​െൻറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വൈദ്യുതി ഉൽപാദനരംഗത്ത് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ജലവൈദ്യുതി പദ്ധതികളുമായി അധികം നാള്‍ മുന്നോട്ടുപോകാനാകില്ല. പുതിയ വന്‍കിട പദ്ധതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ സാങ്കേതികമായും പാരിസ്ഥിതികമായും പ്രശ്‌നങ്ങള്‍ വരും. അതുകൊണ്ടാണ് പാരമ്പര്യേതര ഊര്‍ജമാര്‍ഗമായ സോളാര്‍ പ്രോത്സാഹിപ്പിക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, വീടുകള്‍ തുടങ്ങിയവ കൂടി സൗരോര്‍ജ പദ്ധതികളില്‍ ഉപയോഗപ്പെടുത്തും. സാങ്കേതികവിദ്യ രംഗത്തെ വലിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതി​െൻറ ഭാഗമായാണ് അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ സെന്‍സസ് നടത്തുന്നത്. ഇതി​െൻറ ഭാഗമായ 'സൗരവീഥി' മൊബൈല്‍ ആപ് വഴിയും ഉപയോഗിക്കുന്ന സൗരോര്‍ജ ഉപകരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച അനര്‍ട്ട് വെബ്‌സൈറ്റി​െൻറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ എനര്‍ജി മാനേജ്‌മ​െൻറ് സ​െൻറര്‍ ഡയറക്ടര്‍ ഡോ. ധരേശന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, കേപ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍, അനര്‍ട്ട് പ്രോഗ്രാം ഓഫിസര്‍ പി. ജയചന്ദ്രന്‍ നായര്‍, വൈദ്യുതി ബോര്‍ഡ് പി.ആര്‍.ഒ ജെ.എം. സിയാദ്, എം.ജി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അനര്‍ട്ട് മുഖേനയും അല്ലാതെയും സ്ഥാപിച്ച അക്ഷയോര്‍ജ ഉപകരണങ്ങളുടെ വിവരശേഖരണത്തി​െൻറയും ഇവയുടെ കൃത്യമായ പരിപാലനത്തിനുമാണ് സെന്‍സസ് നടത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംവരെ സ്ഥാപിച്ച അക്ഷയോര്‍ജ ഉപകരണങ്ങളുടെ വിവരങ്ങളാണ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് അനര്‍ട്ട് നല്‍കും. ഊര്‍ജമിത്ര അക്ഷയോര്‍ജ സേവനകേന്ദ്രത്തിലെ ടെക്‌നീഷ്യന്മാര്‍ ഒരുതവണ സന്ദര്‍ശിച്ച് ആവശ്യമെങ്കില്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കും. അനര്‍ട്ടി​െൻറ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താൽപര്യം പ്രകടിപ്പിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.