പെൻഷൻ ഉദ്​ഘാടനം കടന്ന കൈ ^ചെന്നിത്തല

പെൻഷൻ ഉദ്ഘാടനം കടന്ന കൈ -ചെന്നിത്തല തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനാരംഭിച്ചതിനും ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത് കടന്ന കൈയായിപ്പോയെന്നും അങ്ങനെ സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതി​െൻറ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും രമേശ് ചെന്നിത്തല. കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ മുടങ്ങിയതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. ആത്മഹത്യചെയ്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അനുശോചനപ്രമേയം അവതരിപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.