തിരുവനന്തപുരം: അക്ഷയ ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ അക്ഷയ അവാര്‍ഡുകള്‍ നല്‍കുന്നു. ഊര്‍ജ വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിനാണ് ചുമതല. ഫെബ്രുവരി 28ന് വൈകീട്ട് 4.30ന് തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റേറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ദാന പരിപാടിയോടനുബന്ധിച്ച് അനെര്ട്ടിെൻറ ആഭിമുഖ്യത്തില്‍ സെൻറര്‍ ഫോര്‍ എന്‍വയണ്‍മെൻറ് ആന്‍ഡ് ഡെവലപ്മെൻറുമായി ചേര്‍ന്ന് ഫെബ്രുവരി 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് അക്ഷയ ഊര്‍ജ ഉത്സവം സംഘടിപ്പിക്കും. അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും കേരള അക്ഷയ ഊര്‍ജ കോണ്‍ഗ്രസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അക്ഷയ ഊര്‍ജോൽപാദന പ്രോജക്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ശിൽപശാല, അക്ഷയ ഊര്‍ജ ഹ്രസ്വ ചലച്ചിത്രമത്സരം, അക്ഷയ ഊര്‍ജവണ്ടി പ്രയാണം, അക്ഷയ ഊര്‍ജ സന്ദേശം നാടന്‍ കലകളിലൂടെ, അക്ഷയ ഊര്‍ജ മത്സരങ്ങള്‍, തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കഥ, രചനാ വിഭാഗങ്ങളിലെ ജൂറിയായി തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കഥ, രചന വിഭാഗങ്ങള്‍ക്കുള്ള ജൂറി രൂപവത്കരിച്ചു. കഥാ വിഭാഗത്തില്‍ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, കാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. രചനാ വിഭാഗത്തില്‍ ഡോ. പി.കെ. രാജശേഖരന്‍ ചെയര്‍മാനായ ജൂറിയില്‍ എഴുത്തുകാരായ പ്രഫ. എ.ജി. ഒലീന, ഡോ. പി. സോമന്‍ എന്നിവരാണ് അംഗങ്ങള്‍. ഇരു ജൂറികളിലും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.