തിരുവനന്തപുരം: കണിയാപുരം ഖാദിരിയ്യ ട്രസ്റ്റിെൻറ കീഴിൽ പ്രവർത്തിക്കുന ഇർഷാദിയ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിെൻറ (ജാമിഅ നൂരിയ ജൂനിയർ കോളജ്) പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് ഹാരിസ് കോയ തങ്ങൾ മേലാറ്റൂർ നിർവഹിക്കും. പുത്തനഴി മോയിൻകുട്ടി ഫൈസി, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, മോയിൻകുട്ടി മാസ്റ്റർ, സഇൗദ് മുസ്ലിയാർ വിഴിഞ്ഞം, നജീബ് ലബ്ബ, അൽത്താഫ്, ഹാഷിം തൊടിയിൽ, ഷെഹീർ ജി അഹമ്മദ്, ജലീൽ വർക്കല, ഷറഫുദ്ദീൻ ബാഖവി മിതൃമ്മല, അൻവറുദ്ദീൻ അൻവരി (ഇമാം-കണിയാപുരം), അബ്ദുൽ ലത്തീഫ് ബാഖവി (ഇമാം- പള്ളിപ്പുറം), ഹാരിസ് റഷാദി (ഇമാം-കഴക്കൂട്ടം), അൻസർ ബാഖവി (പ്രിൻസിപ്പൽ -വാഫി കോളജ് കണിയാപുരം) തുടങ്ങിയവർ സംസാരിക്കും. കെ.എസ്.എ. ഹലീം അധ്യക്ഷത വഹിക്കും. പണിമൂല ദേവിക്ക് ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു കഴക്കൂട്ടം: ഭക്തിയുടെ നിറവിൽ പണിമൂല ദേവീക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ സജ്ജീകരിച്ചിരുന്ന പണ്ടാരയടുപ്പിൽ ക്ഷേത്ര മേൽശാന്തി തെക്കേടത്ത് മന യോഗേഷ് നമ്പൂതിരി അഗ്നി പകർന്നതോടെ ക്ഷേത്രപ്പറമ്പിലും സമീപത്തുമായി നിരന്നിരുന്ന നൂറുകണക്കിന് അടുപ്പുകളിലും അഗ്നി പടർന്നു. വായ്ക്കുരവയാലും മന്ത്രജപത്താലും ക്ഷേത്ര പരിസരം ഭക്തിനിർഭരമായ നിമിഷമായിരുന്നു. ഉച്ചക്ക് 1.30ന് പൊങ്കാല നിവേദിച്ചു. caption പണിമൂല ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി യോഗേഷ് നമ്പൂതിരി പണ്ഡാരയടുപ്പ് കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.