തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് സർക്കാർതല മുന്നൊരുക്കം പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വിവിധ വകുപ്പുകളുടെ അവസാനഘട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊങ്കാല ഉത്സവം കുറ്റമറ്റരീതിയിൽ നടത്തുന്നതിന് വിവിധ വകുപ്പുകൾ കാര്യക്ഷമമായ പ്രവർത്തനം നടത്തുന്നുണ്ട്. 40 ലക്ഷം സ്ത്രീകൾ പൊങ്കാലയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിനു സമീപത്തെ 31 വാർഡുകളിൽ എല്ലാ സൗകര്യങ്ങളുമൊരുക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന പ്രവൃത്തികൾ 25നകം പൂർത്തിയാക്കുമെന്ന് അധ്യക്ഷതവഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുടിവെള്ള വിതരണത്തിന് 1260 പൊതു ടാപ്പുകളും സ്ത്രീകൾക്ക് കുളിക്കാൻ 50 ഷവറുകളും സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തിക്കാൻ മറ്റു താലൂക്കുകളിൽനിന്ന് കുടിവെള്ള ടാങ്കറുകൾ എത്തിക്കും. ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കും. അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടത്തുന്നവർക്കും സന്നദ്ധസംഘടനകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകും. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളെ അലോസരപ്പെടുത്തുന്ന തരത്തിെല ശബ്ദമലിനീകരണം നടത്തിയാൽ നടപടികളുണ്ടാവും. മലിനീകരണനിയന്ത്രണ ബോർഡിെൻറ സ്‌പെഷൽ സ്‌ക്വാഡ് ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കും. ഭക്തരുടെ യാത്രാ സൗകര്യത്തിനായി വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവിസുകളും ട്രെയിൻ സർവിസുകളും നടത്തും. ഫയർഫോഴ്‌സ്, പൊലീസ് സംവിധാനം കാര്യക്ഷമമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 3600 പൊലീസുകാരെ നിയോഗിക്കുന്നതിൽ പകുതിയിലേറെയും വനിതകളായിരിക്കും. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളും താൽക്കാലിക ആശുപത്രി സംവിധാനങ്ങളും പ്രവർത്തിക്കും. ആറ്റുകാൽ പൊങ്കാല ഉത്സവം പ്രമാണിച്ച് മാർച്ച് രണ്ടിന് ജില്ലയിൽ പ്രാദേശികാവധി അനുവദിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അവലോകനയോഗത്തിൽ മന്ത്രി കെ.ടി. ജലീൽ, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മറ്റു ജനപ്രതിനിധികൾ, കലക്ടർ ഡോ. കെ. വാസുകി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.