അരിയിൽ ഷുക്കൂർ സ്മൃതിസന്ധ്യ കണിയാപുരത്ത് -

കണിയാപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ പ്രബുദ്ധ മലയാളത്തിന് സാംസ്കാരിക അപമാനം സൃഷ്ടിക്കുന്നതായി കണിയാപുരത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അരിയിൽ ഷുക്കൂർ സ്മൃതിസന്ധ്യ അഭിപ്രായപ്പെട്ടു. ആറു വർഷങ്ങൾക്കു മുമ്പ് കണ്ണൂർ പട്ടുവം ഗ്രാമത്തിൽ പാർട്ടി കോടതി വിചാരണ ചെയ്ത് വധിച്ച എം.എസ്.എഫ് നേതാവ് അബ്ദുൽ ഷുക്കൂറിനെ സ്മരിക്കാനായി മുസ്ലിം ലീഗ് കണിയാപുരം പള്ളി നട ശാഖ കമ്മിറ്റി സംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് സ്മൃതിസന്ധ്യ ഒരുക്കിയത്. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് സ്മൃതിസന്ധ്യ ഉദ്ഘാടനം ചെയ്തു. മുനീർ കുരുവിള അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം അനുസ്മരണ പ്രസംഗം നടത്തി. നസീർ വെമ്പായം, നൗഷാദ് ഷാഹുൽ, മൺസൂർ ഗസാലി, അൻസാരി പള്ളിനട, നിസാം പുന്നക്കാട്, നുജും, ബുഹാരി, സൈഫുദ്ദീൻ, ഷെരീഫ്, ഷഹിനാസ്, സ്വാലിഹ്, അൽഅമീൻ തൊടിയിൽ, നസീർ മൗലവി, ഷാജു മൈവള്ളി, അബ്ദുൽ വാഹിദ്, നൗഷാദ് മൈവള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.