കാട്ടാക്കട: 'സ്ത്രീ സൗഹൃദ കാട്ടാക്കട മണ്ഡലം എന്ന ആശയത്തെ കുറിച്ച് ആലോചിക്കാൻ കാട്ടാക്കട മണ്ഡലത്തിലെ തിരുവനന്തപുരം ഐ.എം.ജി. പത്മ ഒാഡിറ്റോറിയത്തിൽ നടന്നു. ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ. ഡോ. ടി.എൻ. സീമ വിഷയാവതരണം നടത്തി. 'ഒപ്പം' എന്ന പേരിൽ കാട്ടാക്കടയിൽ ആരംഭിക്കുന്ന പദ്ധതിയെ സംബന്ധിച്ച മാർഗനിർദേശങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു. ആശ്വാസം, കൈനീട്ടം, വിശ്രമം, നീതി, നീലാംബരി, ശാന്തം, കാരുണ്യം, ജാലകം, ചെമ്പനീർ, മോചനം, ജൈവ സമൃദ്ധി, കളരി, സ്പർശം, സുഭക്ഷം, സമാന്തരം, ആർജവം, പരിശുദ്ധി, ചൂണ്ടുവിരൽ, തുല്യത, സംസ്കാര തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ ശിൽപശാലയിൽ ജനപ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. മാർച്ച് എട്ടിന് വനിത ദിനത്തിൽ മാറനല്ലൂർ കണ്ടല സ്റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽെവച്ച് പദ്ധതി രേഖ പ്രകാശനം നടത്താനും തീരുമാനിച്ചു. കിലയിൽനിന്ന് ഡോ. കെ.പി.എൻ. അമൃത, ലാൻഡ് യൂസ് കമീഷണർ എ. നിസാമുദീൻ, അജിത, എന്നിവർ വിഷയാവതരണം നടത്തി. ഐ.ബി. സതീഷ് എം.എൽ.എ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.