കനിയണേ കള്ളാ... ഒരു ജീവ​െൻറ വിലയാണത്​...

ചിറയിൻകീഴ്: ഹൃദയചികിത്സക്കായി വീട്ടിൽ കരുതിയിരുന്ന 45,000 രൂപ ആശുപത്രിയിൽ പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അലമാര കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നു. ചിറയിൻകീഴ് അഴൂർ റെയിൽവേ ഗേറ്റിന് സമീപം കൃഷ്ണാബുവിൽ സുരേഷി​െൻറ (55) ഹൃദയ ചികിത്സക്കായി കരുതിയിരുന്ന പണമാണ് രാത്രി വീടി​െൻറ പിൻവാതിൽ തകർത്ത് വീട്ടിൽ പ്രവേശിച്ച മോഷ്ടാവ് കവർന്നത്. ഹൃദയസബന്ധമായ രോഗത്താൽ ഗുരുതരാസ്ഥയിൽ കഴിയുകയായിരുന്ന സുരേഷിനെ ഇന്നലെ രാവിലെ എട്ടിന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ഇരിക്കവെയാണ് ചികിത്സ െചലവിനായി കുടുംബാംഗങ്ങൾ കരുതിയിരുന്ന തുക മോഷണംപോയത്. ചിറയിൻകീഴിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു സുരേഷ്. 10 ദിവസം മുമ്പ് ജോലിക്കിടെ ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദ്രോഗം മുർച്ഛിച്ച വിവിരം മനസ്സിലാക്കുന്നത്. തുടർ ചികിത്സക്കായി ഭാര്യ ശശികല അയൽക്കൂട്ടത്തിൽനിന്ന് ലോണായും ബന്ധുകളും സുഹൃത്തുക്കളും നൽകിയ തുകയായിരുന്നു വീട്ടിൽ സുക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ എട്ടിന് മെഡിക്കൽ കോളജിൽ പോകുന്നതിനായി ബന്ധുക്കളും ശശികലയും തയാറെടുപ്പ് നടത്തി രാത്രി 12 കഴിഞ്ഞപ്പോഴാണ് ഉറങ്ങാൻ കിടന്നത്. രാത്രി രണ്ടുമണിയോടെ വീടിന് പിന്നിലെ കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന സുരേഷി​െൻറ മകൾ രാഖിയുടെ നിലവിളി കേട്ടാണ് മറ്റുള്ളവരും നാട്ടുകാരും സംഭവം അറിയുന്നത്. ഈ സമയം മോഷ്ടാവ് രക്ഷപ്പെട്ടു. തെളിവ് നശിപ്പിക്കാനായി മോഷ്ടാവ് അടുക്കളയിൽനിന്ന് മുളകുപൊടി എല്ലാ സ്ഥലത്തും വിതറിയാണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.