പെരിങ്ങമ്മല ചന്ത സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു

പാലോട്: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി പെരിങ്ങമ്മല ചന്ത. ചന്തയുടെ പകുതി ഭാഗം കായിക കേന്ദ്രത്തിന് വേണ്ടി മാറ്റി െവച്ചപ്പോഴാണ് അസൗകര്യങ്ങൾ ആരംഭിച്ചത്. ഒരു കോടി രൂപ ചെലവിൽ ജില്ലപഞ്ചായത്തി​െൻറ സ്പോർട്സ് ഹബ് നിർമാണം നടന്നുവരുകയാണ്. ഏതാനും വർഷം മുമ്പ് നബാർഡി​െൻറ ഫണ്ട് വിനിയോഗിച്ച് ഗ്രാമപഞ്ചായത്ത് നിർമിച്ച പതിനഞ്ചോളം കടമുറികളും അനുബന്ധ സൗകര്യങ്ങളും പൊളിച്ചുനീക്കിയതിനു ശേഷമാണ് ഇവിടെ സ്പോർട്സ് ഹബ് നിർമാണം ആരംഭിച്ചത്. ഇതോടെ ശൗചാലയങ്ങളും ശുദ്ധജല വിതരണ സംവിധാനവും മാർക്കറ്റിൽ അന്യമായി. നിലവിൽ പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലാതെ നെട്ടോട്ടമോടുകയാണ് ഉപഭോക്താക്കളും കച്ചവടക്കാരും. നെടുമങ്ങാട് താലൂക്കിലെ ഏറ്റവും പഴക്കമുള്ള ചന്തയാണ് പെരിങ്ങമ്മലയിലേത്. ഒരേക്കറോളം പ്രദേശത്ത് വിപുലമായ ജനപങ്കാളിത്തത്തോടെ പ്രവർത്തിച്ചിരുന്ന ചന്തയിൽ ഭൂമികൈയേറ്റവും നടന്നതായി നാട്ടുകാർ പറയുന്നു. പരിമിതമായ സ്ഥലത്ത് 'തിങ്ങിഞെരുങ്ങി'യാണ് ദൈനംദിന പ്രവർത്തനം. മത്സ്യവും മാംസവും പച്ചക്കറികളും തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടാണ് വിൽപന. ആദ്യകാലത്ത് പണിത ഏതാനും കുടുസ്സ് മുറികൾ ചന്തയിൽ അവശേഷിക്കുന്നുണ്ടെങ്കിലും ജീർണാവസ്ഥയിലാണ്. എല്ലാത്തരം വിൽപന സാമഗ്രികൾക്കും വെവ്വേറെ മുറികളും ടോയ്‌െലറ്റ്, ബാത്ത്റൂം, കുടിവെള്ള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. അവയൊന്നും ഇപ്പോൾ നിലവിലില്ല. തലയെണ്ണി ചന്തക്കാശ് പിരിക്കുന്ന ഗ്രാമപഞ്ചായത്ത് അധികൃതർ കച്ചവടക്കാരുടെയും സന്ദർശകരുടെയും ദുരിതത്തിനു നേരെ കണ്ണടയ്ക്കുകയാണെന്ന പരാതി ശക്തമാണ്. മാലിന്യ നീക്കത്തിനും പൊതുശൗചാലയ നിർമാണത്തിനും ശുദ്ധജല വിതരണത്തിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.