'കേരള കോൺഗ്രസ്​ (എം) യു.ഡി.എഫിലേക്ക് തിരിച്ചുവരണം'

കൊല്ലം: കേരള കോൺഗ്രസ് (എം) ജനാധിപത്യചേരിയെ ശക്തിപ്പെടുത്താൻ യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല നേതൃയോഗം കെ.എം. മാണിയോടും പി.ജെ. ജോസഫിനോടും അഭ്യർഥിച്ചു. അധികാരത്തി​െൻറ ഗർവിൽ കൊന്നുകൊലവിളിച്ച് അക്രമരാഷ്ട്രീയം നടത്തുന്ന സി.പി.എം അണികളോട് ഉൗരിയ വാൾ ഉറയിലിടാൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദേശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാർച്ച് മൂന്നിന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ യു.ഡി.എഫ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന രാപകൽ സമരം വിജയിപ്പിക്കാൻ ഓരോ നിയോജകമണ്ഡലത്തിലേക്കും ജില്ല ഭാരവാഹികൾക്ക് ചുമതല നൽകാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കല്ലട ഫ്രാൻസിസ് അധ്യക്ഷതവഹിച്ച യോഗം സംസ്ഥാന വർക്കിങ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.