തങ്ങൾകുഞ്ഞു മുസ്​ലിയാർ യുഗപ്രഭാവൻ ^ഡി. ബാബുപോൾ

തങ്ങൾകുഞ്ഞു മുസ്ലിയാർ യുഗപ്രഭാവൻ -ഡി. ബാബുപോൾ കൊല്ലം: വ്യവസായ വികസനാശയങ്ങളും കഠിനാധ്വാനവും ദീർഘവീക്ഷണവും കൊണ്ട് യുഗപ്രഭാവനായ വിദ്യാഭ്യാസ, വ്യവസായ പ്രമുഖനായിരുന്നു തങ്ങൾകുഞ്ഞു മുസലിയാരെന്ന് ഡോ. ഡി. ബാബുപോൾ. ടി.കെ.എം എൻജിനീയറിങ് കോളജിൽ നടന്ന തങ്ങൾകുഞ്ഞു മുസലിയാർ 52ാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ സമഗ്ര സംഭാവനക്കുള്ള അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷഹാൽ ഹസൻ മുസ്ലിയർ അധ്യക്ഷനായി. മുസ്ലിയാരുടെ സ്മരണാർഥം ഏർപ്പെടുത്തിയ സമഗ്രസംഭാവനക്കുള്ള അവാർഡ് ബാബു പോളിനും വി.എസ്.എസ്.സി ഡയറക്ടറും പൂർവ വിദ്യാർഥിയുമായി എസ്. സോമനാഥനും ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷഹാൽ ഹസൻ മുസ്ലിയാർ സമ്മാനിച്ചു. സാങ്കേതിക വിദ്യാഭ്യാസവും സാധാരണ ജനങ്ങളും വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പ്രഭാഷണം നടത്തി. ടി.കെ.എം ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്ലിയാർ, കെ. ശ്രീകുമാർ, മുഹമ്മദ് അൻവർ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.