മത്സ്യഫെഡിെൻറ ഡയറക്ടർ ബോർഡ് ​െതരഞ്ഞെടുപ്പ് യു.ഡി.എഫ് ബഹിഷ്കരിച്ചു

കൊല്ലം: മത്സ്യഫെഡ് ഡയറക്ടർ ബോർഡിലേക്ക് നടന്ന െതരഞ്ഞെടുപ്പിൽ ഇടതുമുന്നണി അക്രമം കാട്ടിയത് കള്ളവോട്ട് നടത്തിയും ബൂത്തുകൾ ൈകേയറിയും ജനാധിപത്യ വിരുദ്ധമായി ഭരണം പിടിക്കാനുള്ള സി.പി.എം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. കൊല്ലത്തുെവച്ച് നടന്ന മത്സ്യഫെഡ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തുകയും തടയാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരെ മർദിക്കുകയും ബൂത്ത് പിടിച്ചെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് െതരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ. വോട്ടർമാരുടെ ഐ.ഡി കാർഡുകൾ പരിശോധിക്കുവാനോ, വോട്ട് ചെയ്ത് കഴിഞ്ഞ് ഇറങ്ങിയവരുടെ ഐ.ഡി കാർഡുകൾ തിരികെ നൽകുവാനോ തയാറാകാത്ത െതരഞ്ഞെടുപ്പ് ഉദ്യേസ്ഥർ സി.പി.എമ്മി​െൻറ ആജ്ഞാനുവർത്തികളായി മാറിയെന്നും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഓസ്റ്റിൻ ഗോമസ് ആരോപിച്ചു. സംഘർഷം ഉണ്ടായപ്പോൾ നോക്കുകുത്തികളായ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.