*ആറ്റിലെ വെള്ളക്കുറവ് കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തനത്തെ ബാധിച്ചു പുനലൂർ: ഇടമഴ പെയ്യാത്തതിനാൽ അച്ചൻകോവിലാറിൽ നേരത്തേ വെള്ളം വറ്റിത്തുടങ്ങി. ആറിനെ ബാധിച്ച വരൾച്ച മൂന്നു ജില്ലകളിലെ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ളതിനെ പ്രതികൂലമായി ബാധിക്കും. മുൻവർഷങ്ങളിൽ മാർച്ച് പകുതിയോടെ മാത്രം വെള്ളം തീരെ കുറഞ്ഞിരുന്ന ആറ്റിൽ ഇത്തവണ ഫെബ്രുവരി ആദ്യമായപ്പോഴേക്കും നീരൊഴുക്ക് പേരിനു മാത്രമായി. മേഖലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കഠിനമായ ചൂട് തുടർന്നാൽ ആറ്റിലെ നീരൊഴുക്കും താമസിയാതെ നിലക്കും. കിഴക്കൻ മേഖലയിൽ പലയിടത്തും മൂന്നുനാലു ദിവസം ശക്തമായ ഇടമഴ ലഭിച്ചു. എന്നാൽ, ഈ മഴ അച്ചൻകോവിലാറിെൻറ വൃഷ്ടി പ്രദേശത്തെങ്ങും പെയ്തിരുന്നില്ല. അച്ചൻകോവിലാറിെൻറ പ്രധാന പോഷകനദികളായ മണലാർ, കല്ലാർ, ചിറ്റാർ തുടങ്ങിയവയിൽ ഇതിനകം വെള്ളം വറ്റിയിരുന്നു. ഇതുകാരണം ആറ്റിലും കാര്യമായ നീരൊഴുക്കില്ല. പുഴയുടെ ആരംഭം മുതൽ 30 കിലോമീറ്റർ താഴെ ചെമ്പനരുവി വരെയും മണൽ മൂടി നികന്നതിനാൽ എങ്ങും വെള്ളം കെട്ടിനിൽക്കുന്ന കുഴികളോ കയങ്ങളോ ഇല്ലാത്തത് നീർശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല ഇവിടെ കാര്യമായി തടയണകളുമില്ല. ആറ്റിലെ വെള്ളക്കുറവ് നിരവധി കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തനത്തിന് തിരിച്ചടിയായി. അച്ചൻകോവിലിലുള്ള കുടിവെള്ള പദ്ധതിക്ക് ഇപ്പോൾ വളരെ പ്രയാസപ്പെട്ടാണ് പമ്പിങ് നടക്കുന്നത്. ഇതുപോലെ കോന്നി, കുമ്പഴ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം ശേഖരിക്കുന്നത് അച്ചൻകോവിലാർ തീരത്തുനിന്നാണ്. ആറ്റിലെ വെള്ളത്തെ ആശ്രയിക്കുന്ന വന്യജീവികൾക്കും ആവശ്യത്തിന് കുടിവെള്ളം കിട്ടാത്ത നിലയിലാണ് വെള്ളം കുറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.