എൻ.എസ്​ ബെസ്​റ്റ്​ ഡോക്​ടർ പുരസ്​കാരം സമ്മാനിച്ചു

കൊട്ടിയം: 2017ലെ എൻ.എസ് ബെസ്റ്റ് ഡോക്ടർ പുരസ്കാരം സമ്മാനിച്ചു. എൻ.എസ് സഹകരണ ആശുപത്രിയുടെ 12ാം വാർഷിക സമ്മേളനത്തിൽ എം. നൗഷാദ് എം.എൽ.എയിൽനിന്ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. മനോജ് മണി പുരസ്കാരം ഏറ്റുവാങ്ങി. ആതുര സേവനരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സർക്കാർ ഡോക്ടർമാർക്കാണ് എൻ.എസ് സഹകരണ ആശുപത്രി പുരസ്കാരം നൽകുന്നത്. ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ നടപ്പാക്കിയ 'സ്വപ്നച്ചിറക്' പദ്ധതിയുടെ ചുമതലക്കാരനാണ് ഡോ. മനോജ്. മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ സാന്നിധ്യത്തിലാണ് അവാർഡ് സമ്മാനിച്ചത്. എൻ.എസ് ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ എം.പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മാധവൻപിള്ള സ്വാഗതംപറഞ്ഞു. ഡോ. മനോജ് മണിയെ എൻ.എസ് ആശുപത്രി സെക്രട്ടറി ഇൻ ചാർജ് പി. ഷിബു സദസ്സിന് പരിചയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.