പ്രവാസി നിക്ഷേപം ആകർഷിക്കാൻ സഹകരണ മേഖലക്ക്​ കഴിയണം ^മന്ത്രി

പ്രവാസി നിക്ഷേപം ആകർഷിക്കാൻ സഹകരണ മേഖലക്ക് കഴിയണം -മന്ത്രി ചവറ: സഹകരണ മേഖല ആഗ്രഹിക്കുന്ന തരത്തിൽ ഉയരണമെങ്കിൽ പ്രവാസികളുടെ നിക്ഷേപത്തി​െൻറ നല്ലൊരു ഭാഗം മുതൽകൂട്ടാക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചവറ ക്യൂ-147ാം നമ്പർ സർവിസ് സഹകരണ ബാങ്കി​െൻറ തട്ടാശ്ശേരി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാർ 23 ശതമാനം മാത്രമാണ്. ആധുനിക ബാങ്കിങ് രംഗത്ത് യുവതലമുറ വഴിമാറി സഞ്ചരിക്കുന്നു. അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാത്തതാണ് സഹകരണ പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളി. ഇവരുടെ നിക്ഷേപം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കി​െൻറ നിലനിൽപ് അവതാളത്തിലാകും. കേരള ബാങ്കി​െൻറ രൂപവത്കരണം പ്രയോജനപ്പെടുന്നത് പ്രാഥമിക ബാങ്കുകൾക്കാണ്. ആധുനിക ബാങ്കുകളോട് കിടപിടിക്കുന്ന തരത്തിൽ പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ചില ഭാഗങ്ങളിലെങ്കിലും ജീവനക്കാരുടെ അശ്രദ്ധയും അലസതയും സഹകരണ മേഖലയെ തളർത്തുന്നുവെന്നും മന്ത്രി പറഞ്ഞു. എൻ. വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ് കെ.സി. രാജൻ ആദ്യനിക്ഷേപം സ്വീകരിച്ചു. സ്ട്രോങ് റൂം ഉദ്ഘാടനം ജോ. രജിസ്ട്രാർ എ.എസ്. ഷീബ ബീവി നിർവഹിച്ചു. കുടുംബശ്രീ യൂനിറ്റുകൾക്കുള്ള വർധിപ്പിച്ച വായ്പ വിതരണം കെ. തങ്കമണിപിള്ള നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് കോലത്ത് വേണുഗോപാൽ, ഡി. പ്രസന്നകുമാരി, എസ്. ശോഭ, എസ്. സന്തോഷ് കുമാർ, അബ്്ദുൽ ഹലീം, ബിന്ദു കൃഷ്ണകുമാർ, ആർ. അരുൺരാജ്, ബിന്ദു സണ്ണി, ജി. ജയശ്രീ, വി. ജ്യോതിഷ്കുമാർ, ഇ. യൂസുഫ് കുഞ്ഞ്, പി.ബി. ശിവൻ, ജസ്റ്റസ്, സുരേഷ്കുമാർ, സേതുനാഥൻപിള്ള, പി.ബി. രാജു, ജസ്റ്റിൻ ജോൺ, എം.എ. കബീർ, സോമൻ വെറ്റമുക്ക്, ബാങ്ക് സെക്രട്ടറി കെ.ആർ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.