കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വാഹനം അക്രമിച്ചതിൽ പ്രതിഷേധിച്ചു

കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വാഹനം തടഞ്ഞ് അക്രമിച്ച സംഭവം പ്രതിഷേധാർഹമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുപോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അക്രമരാഷ്ട്രീയത്തി​െൻറ നടത്തിപ്പുകാരായി സി.പി.എം മാറുന്നത് കേരളം പാലിച്ചുപോരുന്ന ജനാധിപത്യമര്യാദയുടെ പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണ്. പൊലീസ് ഒത്താശയോടെ രാഷ്ട്രീയ ലാഭത്തിനായി സി.പി.എം നടത്തുന്ന കൊലപാതകങ്ങളെ സാംസ്കാരിക കേരളം പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.