കൊല്ലം: ജില്ലയിലെ 1991ലെ കേരള ഒാേട്ടാ തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, എയ്ഡഡ്, സെൻട്രൽ സ്കൂളുകളിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2017-18 അധ്യയനവർഷം വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വാർഷിക പരീക്ഷയിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അേപക്ഷഫോമും വിശദവിവരങ്ങളും കൊല്ലം ഹൈസ്കൂൾ ജങ്ഷനിലുള്ള സുൽത്താൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ല ഒാഫിസിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാർച്ച് അഞ്ചിന് മുമ്പ് ലഭിക്കണം. എസ്.കെ.എസ്.എസ്.എഫ് ജില്ല കൗൺസിൽ കൊല്ലം: എസ്.കെ.എസ്.എസ്.എഫ് ജില്ല കൗൺസിൽ സമാപിച്ചു. ഒാച്ചിറ സിയാദ് അധ്യക്ഷത വഹിച്ചു. കൗൺസിൽ മീറ്റ് നവാസ് എച്ച്. പാനൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിസാം കണ്ടത്തിൽ സംസാരിച്ചു. ഭാരവാഹികൾ: സലീം റഷാദി കുളപ്പട (പ്രസി), അയൂബ് ഖാൻ ഫൈസി, നവാസ് മുസ്ലിയാർ വട്ടപ്പാറ, യൂസുഫ് മുസ്ലിയാർ മഞ്ഞപ്പാറ, ഇസ്സുദ്ദീൻ ക്ലാപ്പന, ഷാഫി ചകിരിക്കട (വൈസ് പ്രസി), സിയാദ് വലിയവീട്ടിൽ (ജന. സെക്ര), നൗഷാദ് സഫാസ്, അൻവർ സാദത്ത്, അബ്ദുസ്സലാം പരവൂർ (േജാ. െസക്ര), മുഹമ്മദലി മൗലവി താഹാമുക്ക് (വർക്കിങ് സെക്ര), ഹാരിസ് ദാരിമി ചന്ദനത്തോപ്പ്, ജുനൈദ് കുളപ്പാടം, സമീർ അഞ്ചൽ (ഒാർഗനൈസിങ് സെക്ര.), അൻസാരി ചകിരിക്കട (ട്രഷ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.