കൊല്ലം: 'മണിക്കുട്ടൻ' മയിലിന് ആകെയൊരു സന്ദേഹം... ക്ഷേത്രപരിസരത്തുനിന്ന് ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഓപറേഷൻ ടേബിളിലെത്തിയതിെൻറ പരിഭ്രമം... എങ്കിലും സൗമ്യനായി ചികിത്സകളോട് സഹകരിച്ചു. ദേശീയ പക്ഷിയുടെ പെരുമയും ആഢ്യത്വവും വിളിച്ചോതി പീലിവിടർത്തി. കൊല്ലം ആശ്രാമം ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മണിക്കുട്ടൻ എന്ന ആൺ മയിലിനാണ് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ നടത്തുന്നത്. ക്ഷേത്രത്തിലെ മരാമത്ത് പണിക്കുവന്ന എക്സ്കവേറ്ററിെൻറ ശബ്്ദംകേട്ട് ഭയന്ന് പറന്ന മയിലിന് കൂടിെൻറ മേൽക്കൂരയിലും വശങ്ങളിലും ഇടിച്ചു ചുണ്ടുകളിലും മാംസപേശികളിലും ക്ഷതമേൽക്കുകയായിരുന്നു. വലതുകാലിലും ഇടതുകാലിലും ഗുരുതര ക്ഷതമേറ്റതിനാൽ നടക്കാനും പറക്കാനും കഴിയാത്ത നിലയിലായിരുന്നു. തുടർന്ന് മയിലിനെ പരിചാരകൻ ജയൻസ്വാമി വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. എമർജൻസി േട്രാമ കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ച മയിലിനെ പോർട്ടബിൾ എക്സ്റേ യൂനിറ്റിെൻറ സഹായത്താൽ പരിശോധനക്ക് വിധേയമാക്കി. ഇടത്തെ കാൽക്കുഴയിൽ ഒടിവ് കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. ക്ഷതംമൂലം വേദനയാൽ ഞരങ്ങുകയായിരുന്ന മയിലിന് വേദന സംഹാരികളും ആൻറിബയോട്ടിക്കുകളും നൽകി. സീനിയർ വെറ്ററിനറി സർജൻ ഡോ. ഡി. ഷൈൻകുമാർ, ഡോ. ബി. അജിത്ബാബു, ഡോ. സിബി എന്നിവർ ചികിത്സകൾക്ക് നേതൃത്വം നൽകി. മണിക്കുട്ടൻ മയിലിന് മൂന്നുവയസ്സ് പ്രായമുണ്ട്. മൂന്ന് ആഴ്ചക്കുള്ളിൽ പ്ലാസ്റ്റർ നീക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.