​മുഖ്യമന്ത്രിയ​ുടെ നിലപാട്​ അപലപനീയം ^പ്രേമചന്ദ്രൻ

മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയം -പ്രേമചന്ദ്രൻ കൊല്ലം: ഷുഹൈബി​െൻറ കൊലപാതകത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. നിരന്തരം ആവർത്തിക്കുന്ന കൊലപാതകങ്ങളും അതിനു മൗനാനുവാദം നൽകുന്ന സർക്കാർ നിലപാടും ഭരണഘടനാ ലംഘനമാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ല. സിനിമാപ്പാട്ടിനെതിരെ ഉയർന്ന വിവാദത്തിൽ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി ഫേസ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രി സ്വന്തം നാട്ടിൽ മനുഷ്യനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതിനെ സംബന്ധിച്ച് മൗനമവലംബിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.