പരിണാമസിദ്ധാന്തം അശാസ്​ത്രീയമാണെന്ന വാദം തെറ്റ് ^പ്രഫ. വിദ്യാനന്ദ്

പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന വാദം തെറ്റ് -പ്രഫ. വിദ്യാനന്ദ് തിരുവനന്തപുരം: ഡാർവി​െൻറ പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന വാദം പൂർണമായും തെറ്റാണെന്നും ജീവശാസ്ത്രരംഗത്ത് പിന്നീടുണ്ടായ അറിവുകൾ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നവയാണെന്നും പ്രമുഖ ശാസ്ത്രനും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ പ്രഫസർ വിദ്യാനന്ദ് നഞ്ചുണ്ടയ്യ. ഡാർവിൻ വാരാചരണത്തി​െൻററ ഭാഗമായി േബ്രക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ ജൈവപദാർഥത്തി​െൻറ പരിണാമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജൈവപദാർഥത്തിൽ നിഗൂഢതയൊന്നുമില്ലെന്നും വസ്തുനിഷ്ഠ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ജൈവലോകത്തെയും മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ കോളജ് വിദ്യാർഥികൾക്കായി നടത്തിയ സെമിനാറിലും അദ്ദേഹം സംസാരിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും േബ്രക് ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി നടത്തിയ സെമിനാർ പ്ലാനറ്റേറിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ് ഉദ്ഘാടനം ചെയ്തു. േബ്രക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ജി.എസ്. പത്മകുമാർ, ഡോ.പി.പി. രാജീവൻ, ഷാജി ആൽബർട്ട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.