നാലുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കുട്ടിയേയും മാതാവിനെയും തള്ളിയിട്ടശേഷം സ്ത്രീ രക്ഷപ്പെട്ടു കൊട്ടിയം: കണ്ണനല്ലൂർ വടക്കേമുക്കിനടുത്തുനിന്ന് നടന്നു. കുട്ടിയുടെ ഞരക്കംകേട്ട് മാതാവ് ഓടിയെത്തി കുട്ടിയെ കൈക്കലാക്കുകയായിരുന്നു. കുട്ടിയേയും മാതാവിനെയും തള്ളി താഴെയിട്ടശേഷം തട്ടിക്കൊണ്ടുപോകാനെത്തിയ സ്ത്രീ കടന്നുകളഞ്ഞു. ബോധരഹിതയായി വീണ മാതാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. കണ്ണനല്ലൂർ വടക്കേമുക്ക് ചേരീക്കോണം കനാൽ റോഡിൽ വാടകക്ക് താമസിക്കുന്ന സക്കീർ--സുമയ്യ ദമ്പതികളുടെ നാലുമാസം പ്രായമുള്ള മകൾ സിനാനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടിയെ വീടി​െൻറ പിന്നിലെ അടുക്കളക്ക് സമീപം തറയിൽ കിടത്തിയശേഷം മാതാവ് ആഹാരം പാചകം ചെയ്യുകയായിരുന്നു. കുട്ടിയുടെ ഞരക്കംകേട്ട് തിരിഞ്ഞുനോക്കുമ്പോൾ ഒരു സ്ത്രീ കുട്ടിയെ എടുത്തുകൊണ്ടുനിൽക്കുന്നതാണ് കണ്ടത്. ഉടൻ ഓടിയടുത്ത് കുട്ടിയെ ഇവരിൽനിന്ന് ബലമായി പിടിച്ചുവാങ്ങിയപ്പോൾ കുട്ടിയേയും മാതാവിനെയും തള്ളി താഴെയിട്ടശേഷം ഇവർ രക്ഷപ്പെട്ടു. ബഹളംകേട്ട് അയൽക്കാർ ഓടിക്കൂടിയപ്പോഴേക്കും തട്ടിയെടുക്കാനെത്തിയ സ്ത്രീ രക്ഷപ്പെട്ടിരുന്നു. സംഭവത്തിനുശേഷം ബോധരഹിതയായ കുട്ടിയുടെ മാതാവിനെ കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. വെള്ള സാരിയുടുത്ത സ്ത്രീയാണ് കുട്ടിയെ തട്ടിയെടുക്കാനെത്തിയതെന്ന് സുമയ്യ പറഞ്ഞു. കൊട്ടിയം പൊലീസും നാട്ടുകാരും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ പട്ടാപ്പകൽ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നുവെന്ന വാർത്ത കണ്ണനല്ലൂർ, വടക്കേമുക്ക് ഭാഗങ്ങളിൽ പരിഭ്രാന്തി പടർത്തി. വീട്ടിലെ മറ്റുള്ളവർ ആശുപത്രിയിൽ പോയിരുന്ന സമയത്താണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.