ഗൗരി നേഘയുടെ മരണം: കൂടുതൽ അന്വേഷണം വേണമെന്ന്​ കമീഷണർ; കുറ്റപത്രം സമർപ്പിക്കുന്നത് മാറ്റി

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഘയുടെ മരണം സംബന്ധിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് മാറ്റിെവച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിറ്റി പൊലീസ് കമീഷണർ നിലപാട് എടുത്തതിനെ തുടർന്നാണിത്. ശനിയാഴ്ച കുറ്റപത്രം സമർപ്പിക്കാനായിരുന്നു അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തോടെ അന്വേഷിക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. സ്കൂൾ അധ്യാപകരായ സിന്ധു പോൾ, ക്രസൻറ് നെവിസ് എന്നിവരാണ് കേസിലെ പ്രതികൾ. ഗൗരിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണമാണ് പിതാവ് പ്രസന്നകുമാർ ഉന്നയിച്ചത്. ത​െൻറ സംശയത്തെ സാധൂകരിക്കുന്ന വിവരങ്ങൾ കമീഷണറോട് പ്രസന്നകുമാർ വിവരിച്ചതിന് പിന്നാലെയാണ് കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ 20ന് ഉച്ചഭക്ഷണം കഴിക്കാനിരുന്ന ഗൗരിയെ ക്രസൻറ് നെവിസ്, സിന്ധു പോൾ എന്നിവർ ചേർന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. സ്കൂൾ വരാന്തയിലും പ്രിൻസിപ്പലി​െൻറ മുറിയിലും ഇരുവരും ചേർന്ന് ഗൗരിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്വേഷണസംഘത്തി​െൻറ കണ്ടെത്തൽ. സ്കൂൾ കെട്ടിടത്തിൽനിന്ന് ഗൗരി താഴെ വീഴുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽനിന്ന് ലഭിച്ചെങ്കിലും ഗൗരി ചാടുന്നത് ഉൾപ്പെടെയുള്ള നിർണായകമായ 23 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഇതിലില്ല. ഇത് അേന്വഷിക്കണമെന്നാണ് പ്രസന്നകുമാറി​െൻറ ആവശ്യം. അധ്യാപികമാരും സ്കൂൾ അധികൃതരും നിരപരാധികളാണെങ്കിൽ ഗൗരി ചാടുന്നത് ഉൾപ്പെടെയുള്ള 23 മിനിട്ട് ദൃശ്യങ്ങൾ ഒഴിവാക്കിയത് എന്തിനാണെന്ന പരാതിക്കാരുടെ ചോദ്യത്തിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് സിറ്റി പൊലീസ് കമീഷണറടക്കമുള്ളവർ. നിലവിലെ അന്വേഷണസംഘത്തിൽ അഴിച്ചുപണി വേണമോയെന്നും പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.