യുവജനക്ഷേമബോര്‍ഡ് യൂത്ത് കോണ്‍കോഡ്

തിരുവനന്തപുരം: അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാപകമായി ചോദ്യംചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ യുവജനക്ഷേമബോര്‍ഡ് ഒരു വര്‍ഷം നീളുന്ന പരിപാടി സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ പി. ബിജു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'ദേശീയ യൂത്ത് കോണ്‍കോഡ് 2018'എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ഏഴിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും സ്‌കൂളുകളിലും കോളജുകളിലുമായി ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വ്യക്തികളുടെയും കലാകാരന്മാരുടെയും പ്രഭാഷണ പരമ്പരകള്‍, ചര്‍ച്ചകള്‍, ചലച്ചിത്ര നാടകാവതരണങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടക്കും. ചിത്രകാരനും പ്രഭാഷകനുമായ ഡോ. ജി. അജിത് കുമാറാണ് പരിപാടിയുടെ ഡയറക്ടര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.