തലസ്ഥാന നഗരിയിൽ വൻ കഞ്ചാവ്​ വേട്ട 15 കിലോ കഞ്ചാവുമായി അഞ്ചുപേർ എക്‌സൈസ്​ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ. ആന്ധ്രയിൽനിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുെന്നന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്‌സൈസ് സർക്കിൾ സംഘം നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച വൈകീേട്ടാടെ കുണ്ടമൺകടവ് ഭാഗത്തുനിന്ന് നാല് കിലോ കഞ്ചാവുമായി കുന്നൻപാറ സ്വദേശി ചുക്രൻ എന്ന രാജേഷ് ആണ് (45) ആദ്യം പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് തലസ്ഥാനനഗരിയിലെ പലയിടങ്ങളിലും കഞ്ചാവ് കച്ചവടം നടക്കുന്നതായുള്ള വിവരം ലഭിച്ചത്. കിള്ളിപ്പാലം ബണ്ടുറോഡിൽ ഓട്ടോറിക്ഷയിൽ കടത്തിയ 11 കി.ഗ്രാം കഞ്ചാവുമായി നാലു പേരെ അറസ്റ്റ് ചെയ്തു. ചെങ്കൽചൂള രാജാജിനഗർ കോളനി സ്വദേശിയും കഞ്ചാവ് മൊത്തവിതരണക്കാരനുമായ ഉമേഷ്‌കുമാർ (35), കരിമഠം കോളനി സ്വദേശി മുരുകേഷ് (34), കൊടുങ്ങാനൂർ സ്വദേശി വിക്കി എന്ന വിഷ്ണു (23), പുളിയറക്കോണം സ്വദേശി പാർഥിപൻ (23) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തിയ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ കഞ്ചാവ് വിറ്റഴിക്കുന്ന മാഫിയയിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറി​െൻറ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ. അനിൽകുമാർ പ്രിവൻറിവ് ഓഫിസർമാരായ രാജൻ, ദീപുകുട്ടൻ, അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്‌, ശിവൻ, ബിനുരാജ്, രാജേഷ്‌കുമാർ, ഡ്രൈവർ സുധീർകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.