സ്വകാര്യബസ്​ പണിമുടക്ക്​ പൂർണം; ജനം വലഞ്ഞു

കൊല്ലം: മിനിമം നിരക്ക് 10 രൂപയാക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ചുള്ള സ്വകാര്യബസ് പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയെങ്കിലും ഗ്രാമീണമേഖലയിലടക്കം ജനം വലഞ്ഞു. പ്രവൃത്തി ദിവസമായിരുന്നതിനാൽ വിദ്യാർഥികളടക്കം ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഗ്രാമീണ മേഖലയിലടക്കം െക.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്തി. ഗാരേജിലും ഡിപ്പോകളിലുമായുണ്ടായിരുന്ന സർവിസിന് യോഗ്യമായ എല്ലാ ബസുകളും അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി കെ.എസ്.ആർ.ടി.സി നിരത്തിലിറക്കി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചീഫ് ഒാഫിസിൽനിന്ന് ഡിേപ്പാ അധികൃതർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക് അവധിയെടുത്തവരൊഴികെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തി. പാരിപ്പള്ളി- മടത്തറ, പുനലൂർ-മുണ്ടക്കയം, െകാല്ലം-കുളത്തൂപ്പുഴ, കരുനാഗപ്പള്ളി-ചാത്തന്നൂർ, കൊട്ടാരക്കര- കരുനാഗപ്പള്ളി അടക്കമുള്ള റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരടക്കം സർവിസ് നിയന്ത്രിക്കുന്നതിന് സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലയിൽ വൈകുന്നേരം വെര 350 ലധികം സർവിസുകൾ അധികമായി നടത്തി. കൊല്ലത്ത് കെ.എസ്.ആർ.ടി.സി 52 ഉം കെ.യു.ആർ.ടി.സി പത്തും ഷെഡ്യൂളുകൾ അധികമായി ഒാടിച്ചു. സ്വകാര്യ ബസ് സമരം മുതലെടുത്ത് സമാന്തര സർവിസുകളുടെ സാന്നിധ്യം മിക്ക റൂട്ടുകളിലുമുണ്ടായി. പല ഇടങ്ങളിലും ഇവർ ബസ് ചാർജിനെക്കാൾ ഉയർന്ന നിരക്ക് ഇൗടാക്കിയെന്നും പരാതിയുയർന്നു. അതേസമയം സമരം വിജയമായിരുെന്നന്ന് സ്വകാര്യ ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ ജില്ല ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.