ചവറ: യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ യുവാവ് ചവറ പൊലീസിെൻറ പിടിയിലായി. മുകുന്ദപുരം കുലച്ചിലഴികത്ത് വീട്ടിൽ താമസിച്ചിരുന്നതും ഇപ്പോൾ ശങ്കരമംഗലത്തിന് കിഴക്ക് വാടകക്ക് താമസിക്കുന്നയാളുമായ വിവരാവകാശ പ്രവർത്തകൻ ശ്രീകുമാറിനെയാണ് (38) വീട്ടമ്മയുടെ പരാതിയിൽ പിടികൂടിയത്. കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശിയായ വീട്ടമ്മയെ രണ്ട് സിംകാർഡുകളിൽനിന്ന് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചും ഫോൺ ചെയ്തും ശല്യം ചെയ്തുവരികയായിരുന്നു. ഇതേ തുടർന്ന് 2016ൽ വീട്ടമ്മ കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. യുവതിയുടെ വീട്ടിൽ ഇവരെക്കുറിച്ച് മോശം പരാമർശങ്ങൾ എഴുതിയ കത്ത് കണ്ടതിനെ തുടർന്ന് ഇവരുടെ കുടുംബബന്ധം തകരാറിലായിരുന്നു. ഇതിന് പിന്നിലും ഇയാളാെണന്നും നേരത്തേ എൽ.ഐ.സി ഏജൻറായിരുന്ന ശ്രീകുമാർ ആ മേഖലയിൽ പ്രവർത്തിക്കുന്ന യുവതിയുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും യുവതിയെയും അമ്മയെയും വീണ്ടും ശല്യം ചെയ്തതിനെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. തുടർന്നാണ് കമീഷണറുടെ നിർദേശപ്രകാരം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. 2016ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചവറ സ്റ്റേഷനിൽ യുവാവിനെതിരെ കേസുണ്ട്. വിവരാവകാശ നിയമത്തിെൻറ മറവിൽ പല വ്യക്തികൾക്കുമെതിരെ പരാതി നൽകിയിട്ടുള്ള ഇയാൾ നിരവധിപേരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഐ.ടി 67, 67 എ ആക്ട് പ്രകാരമാണ് കേസെടുത്തത്. സി.ഐ ഗോപകുമാർ, എസ്.ഐമാരായ ജയകുമാർ, സുകേഷ്, അഡീഷനൽ എസ്.ഐ ആനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.