കൊല്ലം: കൊട്ടാരക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷര കലാസാഹിത്യവേദിയുടെ 2017ലെ അവാർഡ് ജീവകാരുണ്യരംഗത്തെ സേവനം പരിഗണിച്ച് ഡോ. പുനലൂർ സോമരാജന് നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ രംഗത്ത് 15 വർഷം പിന്നിട്ട പത്തനാപുരം ഗാന്ധിഭവെൻറ സ്ഥാപകനും സെക്രട്ടറിയുമാണ് സോമരാജൻ. പന്ന്യൻ രവീന്ദ്രൻ, സ്വാമിഭദ്രാനന്ദ, ആലപ്പി അഷ്റഫ്, സച്ചിൻ ആനന്ദ്, പല്ലിശ്ശേരി എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. 18ന് ൈവകീട്ട് മൂന്നിന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ എം.വി. ജയരാജൻ അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ പല്ലിശ്ശേരി, വി.കെ. സന്തോഷ്കുമാർ, സച്ചിൻ ആനന്ദ്, മണ്ണടി ചാണക്യൻ, വെട്ടിക്കവല സോമദാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.