കൊല്ലം: നാഷനൽ മുസ്ലിം കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയന് അവകാശപത്രിക സമർപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടിയുടെ നേതൃത്വത്തിൽ പതിനഞ്ച് ഇന ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രികയാണ് നൽകിയത്. നരേന്ദ്രൻ കമീഷൻ കണ്ടെത്തിയ ബാക്േലാഗ് തസ്തികകളും തുടർന്നുണ്ടായ ആയിരക്കണക്കിന് തസ്തികകളും സ്പെഷൽ റിക്രൂട്ട്മെൻറ് വഴി നികത്തുക, അറബിക് സർവകലാശാല പ്രാവർത്തികമാക്കുക, പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കുക, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടുക, വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിച്ച് ദേവസ്വം ബോർഡിലെപ്പോലെ പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. ഭാരവാഹികളായ ഡോ. എം.എ. സലാം, സലിം മഞ്ചിലി, അർത്തിയിൽ അൻസാരി, ഷാഹുൽ ഹമീദ് കരേര, ഇ. ഐഷാബീവി, എ. മുംതാംസ് ബീഗം എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ല സമ്മേളനം കൊല്ലം: സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ല സമ്മേളനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഹോട്ടൽ ഷാ ഇൻറർനാഷനലിൽ നടക്കും. സോണൽ മീറ്റിങ്ങിന് മുന്നോടിയായാണ് സമ്മേളനം ചേരുന്നതെന്ന് പ്രസിഡൻറ് അമൃത് ലാലും സെക്രട്ടറി കെ.കെ. ഷാജഹാനും അറിയിച്ചു. വികലാംഗ ഏകോപനസമിതി പരാതി നൽകി കൊല്ലം: ഭിന്നശേഷിക്കാർക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ വികലാംഗ ഏകോപനസമിതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഭിന്നശേഷിക്കാർ നൽകുന്ന പരാതികൾ നിയമപാലകർ അവഗണിക്കുന്നതായി ചൂണ്ടിക്കാണിച്ച സമിതി അവയിൽ കർശനനടപടി സ്വീകരിക്കാൻ നിയമപാലകർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സമിതി സംസ്ഥാന സെക്രട്ടറി എം. സിയാദ്, പ്രസിഡൻറ് പോരുവഴി ഒാമനക്കുട്ടൻ, സിദ്ധാർഥനൻപിള്ള, രഘുനാഥൻ, മാത്യുജേക്കബ്, വി.പി. രാജേന്ദ്രൻ, അജിത, രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.