തത്ത്വജ്ഞാന പ്രഭാഷണം

കൊല്ലം: കരിമുകൾ മേനംകുളം മംബഉൽ ഉലൂം അറബിക് കോളജിൽ നടന്ന തത്ത്വജ്ഞാന പ്രഭാഷണത്തി​െൻറ (ഹികമ്) ഉദ്ഘാടനം അസീസിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ എം. അബ്്ദുൽ അസീസ് നിർവഹിച്ചു. മതവിശ്വാസങ്ങൾക്കതീതമായി പരസ്പര വിശ്വാസവും സ്നേഹവും ആർജിക്കേണ്ട കാലം അതിക്രമിച്ചിരിക്കുെന്നന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ഏരൂർ ഷംസുദീൻ മദനി, കൽത്തറ അബ്്ദുൽ ഖാദർ മദനി തുടങ്ങിയവർ സംബന്ധിച്ചു. ഓച്ചിറയിൽ കണ്ടെത്തിയ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി ഓച്ചിറ: പടനിലത്ത് അലഞ്ഞുതിരിഞ്ഞുനടന്ന എട്ടാം ക്ലാസുകാരനെ ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൊല്ലത്തെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ മുതല്‍ ഓച്ചിറയില്‍ കറങ്ങിനടന്ന കുട്ടിയെ സംശയം തോന്നിയ വ്യാപാരി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. അേന്വഷണത്തില്‍ കുട്ടി കൊല്ലം തഴുത്തല സ്വദേശിയാെണന്നും പിതാവ് ഗള്‍ഫിലാെണന്നും അറിയാന്‍ കഴിഞ്ഞു. അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഉപേക്ഷിച്ച് പോയതിനാല്‍ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. കൃഷ്ണപുരത്തെ അറബിക് സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടി സ്‌കൂള്‍ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഓച്ചിറയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.