ആര്‍.എസ്.എസ്---ഡി.വൈ.എഫ്.ഐ സംഘര്‍ഷം: വീടുകളും വാഹനങ്ങളും തകര്‍ത്തു ഓച്ചിറ: ആര്‍.എസ്.എസ്---ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തിൽ വീടുകളും വാഹനങ്ങളും തകര്‍ത്തു. തഴവ വടക്കുംമുറി കിഴക്ക് മംഗലത്ത് ഉണ്ണികൃഷ്ണെൻറ വീടിെൻറ ജനൽചില്ലുകളും ബുള്ളറ്റ് ബൈക്കും അക്രമികള്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രി 10.30ഓടെ ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഓച്ചിറ പൊലീസ് കേസെടുത്തു. വള്ളികുന്നം കന്നിമേല്‍ ആലിെൻറ കിഴക്കതില്‍ മോഹനന്‍പിള്ള, ഇല്ലികുളത്ത് സുകുമാരപിള്ള, ഗുരുവിലാസത്തില്‍ മഹേഷ്, രഞ്ജിത്ത് ഭവനത്തില്‍ രഘുനാഥന്‍, പൂയപ്പള്ളില്‍ വടക്കതില്‍ പുഷ്പരാജന്‍ എന്നിവരുടെ വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇവരെല്ലാം ആര്‍.എസ്.എസ് അനുഭാവികളാെണന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി പത്തോടെ വള്ളികുന്നം വാളാച്ചാല്‍ ജങ്ഷനില്‍വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷെമീല്‍, ഷാജഹാന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിക്കുകയും മറ്റൊരു പ്രവര്‍ത്തകനായ സുല്‍ഫിയെ മർദിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജസീലിനെയും അക്രമിസംഘം വെട്ടി. ഗുരുതരമായി പരിക്കേറ്റ ജസീല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വള്ളികുന്നത്തും പരിസരത്തും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.