കൊല്ലം: തുയ്യം സെൻറ് സെബാസ്റ്റ്യന്‍ ദേവാലത്തില്‍ ദണ്ഡവിമോചന തീര്‍ഥാടനം ബുധനാഴ്ച തുടങ്ങുമെന്ന് ഇടവക വികാരി ഫാ. ജോളി എബ്രഹാം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് രാമന്‍കുളങ്ങരയില്‍നിന്ന് തീര്‍ഥാടനവിളംബര ജാഥ ആരംഭിക്കും. തുയ്യം പള്ളിയില്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍ പദയാത്രയെ സ്വീകരിക്കും. തീര്‍ഥാടനം മാര്‍ച്ച് 28ന് സമാപിക്കും. തീര്‍ഥാടന ദിവസങ്ങളില്‍ വൈകീട്ട് പ്രമുഖ വൈദികര്‍ ദിവ്യബലിക്ക് നേതൃത്വംനല്‍കും. മാര്‍ച്ച് ആറുമുതല്‍ 10വരെ പീഡാനുഭവധ്യാനം. മാര്‍ച്ച് 19ന് തിരുനാള്‍ സമൂഹബലിയും സ്‌നേഹവിരുന്നും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ റോയി ബെയ്‌സിൽ, ശോഭ തോമസ്, കൊര്‍ണേലിയോസ് മെന്‍ഡസ്, വൈറ്റസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.