സമസ്ത ജില്ല കോഒാഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു

ഇരവിപുരം: മാർച്ച് ഒന്നിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങൾ പങ്കെടുക്കുന്ന സമസ്ത ആദർശ സമ്മേളനം വിജയമാക്കാൻ സമസ്ത ജില്ല കോഒാഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്തു. ജനറൽ കൺവീനർ ടി.കെ. ഇബ്റാഹിംകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹ്സിൻ കോയ തങ്ങൾ അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല കോഒാഡിനേറ്റർ എസ്. അഹമ്മദ് ഉഖൈൽ ആമുഖപ്രഭാഷണം നടത്തി. സമസ്ത ഓർഗനൈസർമാരായ എ.കെ. ആലിപ്പറമ്പ്, ഒ.എം. ശരീഫ് ദാരിമി, കോഒാഡിനേഷൻ കമ്മിറ്റി ജില്ല ഭാരവാഹികളായ അബ്ദുൽ ജവാദ് ബാഖവി, അബ്ദുൽ വാഹിദ് ദാരിമി, ഷാജഹാൻ അമാനി, അഞ്ചൽ ബദറുദ്ദിൻ, നിസാം കണ്ടത്തിൽ, നിസാം കരുവ, ഷാജഹാൻ കാശ്ഫി, ബൈജു താജുദ്ദിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.