കെ.ജി.ഒ.എ പൂർത്തിയാക്കിയ പാർപ്പിടത്തിെൻറ താക്കോൽദാനവും സൗഹൃദസംഗമവും നാളെ

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 36-ാം ജില്ല സമ്മേളനത്തിന് അനുബന്ധമായി അരുവിക്കര ഗ്രാമപഞ്ചായത്തിൽ പണി പൂർത്തിയാക്കിയ പാർപ്പിടത്തി​െൻറ താക്കോൽദാനവും സൗഹൃദസംഗമത്തി​െൻറ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും. കെ.എസ്.കെ.ടി.യു കേന്ദ്ര പ്രവർത്തകസമിതി അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ചാല വാർഡിൽ പൂർത്തിയാക്കുന്ന രണ്ടാമത്തെ വീടി​െൻറ താക്കോൽദാനം ഫെബ്രുവരി മൂന്നാംവാരം നടത്തും. അരുവിക്കര പൈപ്പ്ലൈൻ മൈതാനത്ത് ചേരുന്ന യോഗത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.