തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിനോട് അനുബന്ധിച്ചുള്ള സെൻട്രൽ പൊലീസ് വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗമില്ലാത്ത സ്പെയർ പാർട്ടുകൾ, ടയറുകൾ, ട്യൂബ് എന്നിവ 28ന് പകൽ 11ന് ലേലം ചെയ്യുന്നു. താൽപര്യമുള്ളവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യമായ 1500 രൂപ കെട്ടിവെക്കണം. മുൻകൂർ മുദ്രെവച്ച കവറിൽ ദർഘാസുകൾ നൽകിയും ലേലത്തിൽ പങ്കെടുക്കാം. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ 26ന് വൈകീട്ട് നാലിന് മുമ്പ് നിരതദ്രവ്യ തുകക്ക് ദേശസാൽകൃത ബാങ്കിൽനിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം പൊലീസ് ആസ്ഥാനത്ത് എത്തിക്കണം. ടയറുകൾ, ട്യൂബ്, സ്പെയർ പാർട്ടുകളുടെ ലേലത്തിെനന്ന് രേഖപ്പെടുത്തി സീൽ ചെയ്ത കവറിലാണ് ദർഘാസുകൾ എത്തിക്കേണ്ടത്. വിശദവിവരങ്ങൾ www.keralapolice.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.