കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും അരുവിപ്പുറം: അരുവിപ്പുറം പ്രതിഷ്ഠയുടെ 130-ാം വാര്ഷികാചരണത്തിെൻറ ഭാഗമായുള്ള സാഹിത്യസമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ഗുരുവിെൻറ കാവ്യപ്രപഞ്ചം വിഷയത്തിൽ നടക്കുന്ന മലയാളം സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍അംഗം കെ. മോഹന്‍കുമാർ അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തകൻ ബി. മുരളി, കേരള യൂനിവേഴ്‌സിറ്റി മലയാളവിഭാഗം അസി. പ്രൊഫസർ ഡോ .എം.എ സിദ്ദിഖ്, കവയിത്രി ശാന്താ തുളസീധരൻ എന്നിവർ സംബന്ധിക്കും. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറ ല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭ ചീഫ് കോഒാഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.