പ്രേംനസീർ നിർമിച്ച വായനശാല കത്തിച്ചവരെ അറസ്റ്റ് ചെയ്യണം -രമേശ് ചെന്നിത്തല തിരുവനന്തപുരം: ജന്മനാട്ടിൽ പ്രേംനസീർ നിർമിച്ച വായനശാല തീയിട്ട് നശിപ്പിച്ച സാമൂഹികവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വായനശാലയിലെ മുറികളിലായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. കത്തിനശിച്ച കെട്ടിടത്തിെൻറ സ്ഥാനത്ത് പുതിയ കെട്ടിടം നിർമിച്ച് പ്രേംനസീറിെൻറ സ്മരണ നിലനിർത്തുന്ന ഡിജിറ്റൽ ലൈബ്രറിയും ഡിജിറ്റൽഫിലിം ക്ലബും ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ നായക നടനായി അഭിനയിച്ചതിലൂടെ ഗിന്നസ് റെക്കോഡ് നേടിയ പ്രേംനസീറിെൻറ എല്ലാ സിനിമകളും സൂക്ഷിക്കാൻ ഇവിടെ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.