*ജല അതോറിറ്റി കുടിവെള്ള വിതരണം ക്രമീകരിച്ചതോടെ ശാസ്താംകോട്ട തടാകതീരത്ത് കുടിവെള്ളക്ഷാമം രൂക്ഷം ശാസ്താംകോട്ട: പ്രാദേശിക കുടിവെള്ള പദ്ധതികൾ വഴിയുള്ള ജലവിതരണം അഞ്ച് ദിവസത്തിലൊരിക്കൽ മാത്രമായി ജല അതോറിറ്റി ക്രമീകരിച്ചതോടെ ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തും ചുറ്റുവട്ടത്തും കടുത്ത കുടിവെള്ളക്ഷാമം. ദിനേന 48.5 ദശലക്ഷം ലിറ്റർ വെള്ളം തടാകത്തിൽനിന്ന് പമ്പ് ചെയ്ത് കടത്തി ജല അതോറിറ്റി വിൽക്കുന്നത് കണ്ടുനിൽക്കുമ്പോൾ തന്നെ ഉറവിടംപോലും അറിയാത്ത വെള്ളം 1000 ലിറ്റർ ടാങ്കൊന്നിന് 500 രൂപ നൽകി വാങ്ങേണ്ട ഗതികേടിലാണ് തീരവാസികൾ. സ്വന്തമായി കിണർ ഇല്ലാത്ത നിർധനരായ ദലിത്- മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് തടാകതീരത്ത് താമസിക്കുന്നവരിൽ ഏറെയും. തടാകതീരത്തെ ജലാവശ്യത്തിെൻറ ഏറിയപങ്കും നിറവേറ്റുന്നത് ഭരണിക്കാവിലെ ഓവർ ഹെഡ് ടാങ്കിൽ നിന്നാണ്. ഇവിടെനിന്നാണ് വിവിധ മേഖലകളിലേക്കുള്ള കുടിവെള്ളവിതരണം ഇപ്പോൾ ദിവസങ്ങളുടെ ഇടവേളകളിലായി ക്രമീകരിക്കുന്നത്. തടാകത്തിലെ ജലലഭ്യത കുറഞ്ഞതാണ് ഇത്തരം ക്രമീകരണത്തിന് കാരണമെന്നും വേനൽ തീരുംവരെ ഇത് തുടരേണ്ടിവരുമെന്നുമാണ് ജല അതോറിറ്റി അധികൃതരുടെ നിലപാട്. ജല അതോറിറ്റിയുടെ സമീപനം വെള്ളക്കച്ചവടക്കാർക്ക് സഹായകമാവുകയാണ്. തടാകത്തിെൻറ ചുറ്റുവട്ടത്തുള്ള ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിരവധി സംഘങ്ങളാണ് ടാങ്കുകളിൽ നിറച്ച വെള്ളവുമായി കച്ചവടത്തിനിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.