മാനസികാസ്വസ്ഥതയുള്ള യുവതിയെ കാണാതായി

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര കാട്ടിശ്ശേരിൽ വാടകക്ക് താമസിക്കുന്ന അയ്യപ്പ​െൻറ മകൾ ശാന്തി(23)യെ കാണാനിെല്ലന്ന് കാണിച്ച് രക്ഷാകർത്താക്കൾ ഓച്ചിറ പൊലീസിൽ പരാതിനൽകി. തിങ്കളാഴ്ച മുതലാണ് കാണാതായത്. മാനസികപ്രശ്നത്തിന് ചികിത്സയിലായിരുന്നു ശാന്തി. വിവരം ലഭിക്കുന്നവർ ഓച്ചിറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0476 -2690233. പദ്ധതി നിർദേശങ്ങൾ ക്ഷണിച്ചു കൊല്ലം: ജില്ല പഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ട പദ്ധതികൾക്കായി പൊതുജനങ്ങൾ, ബഹുജന സംഘടനകൾ, സന്നദ്ധപ്രവർത്തകർ, യുവജന സംഘടനകൾ, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകൾ, വ്യവസായ, വാണിജ്യ, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വിദഗ്ധർ തുടങ്ങിയവരിൽനിന്ന് ക്രിയാത്മകവും നവീനവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി നിർദേശങ്ങൾ ക്ഷണിച്ചു. ജില്ല പഞ്ചായത്തി​െൻറ dpklam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിർദേശങ്ങൾ സമർപ്പിക്കാം. എഴുതി തയാറാക്കുന്നവ ജില്ല പഞ്ചായത്ത് പ്ലാനിങ് സെക്ഷനിൽ നേരിട്ട് 16നകം നൽകണം. 17ന് നടക്കുന്ന പദ്ധതി രൂപവത്കരണ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. അവാർഡിന് അപേക്ഷിക്കാം കൊല്ലം: മികച്ചരീതിയിൽ മൃഗക്ഷേമ പ്രവർത്തനം നടത്തുന്ന സംഘടനക്കും വ്യക്തിക്കും മൃഗസംരക്ഷണവകുപ്പ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനകൾ, എസ്.പി.സി.എകൾ, മൃഗക്ഷേമം ജീവിതചര്യയായി സ്വീകരിച്ച വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ahd.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. 15നകം ജില്ല മൃഗസംരക്ഷണ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.