ജുഡീഷ്യറിയുടെ അമിതാധികാര പ്രവണത ജനാധിപത്യത്തിന് അപമാനം -സുധീരൻ കൊല്ലം: അമിതാധികാര പ്രവണത കാട്ടുന്ന ജുഡീഷ്യൽ സംവിധാനങ്ങൾ ജനാധിപത്യത്തിന് ബാധ്യതയും അപമാനവുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രാജ്യത്തിനാകെ മാതൃകയായ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന കേരളത്തിൽ കരുനാഗപ്പള്ളി കോടതി ഏർപ്പെടുത്തിയ മാധ്യമവിലക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന തോപ്പിൽ രവിയുടെ 28-ാം അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി കോടതിയുടെ നിലപാട് ഭരണഘടനവിരുദ്ധവും നിയമത്തിെൻറ അന്തസ്സത്തക്ക് നിരക്കാത്തതുമെന്നാണ് ഹൈകോടതി വിലയിരുത്തിയത്. ഹൈകോടതിയുടെ ഇടെപടൽ വൈകിയിരുെന്നങ്കിൽ കേരളത്തിലെ ജുഡീഷ്യറിയെക്കുറിച്ച് മോശമായ വിലയിരുത്തൽ ഉണ്ടാകുമായിരുന്നു. സത്യസന്ധമായ നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തിന് അനിവാര്യമാണ്. ജുഡീഷ്യറിയുടെ പ്രവർത്തനം നീതിപൂർവമാണെന്ന വിശ്വാസം ജനങ്ങളിലുണ്ടാക്കണം. ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയാക്കാനുള്ള കൊളീജിയം തീരുമാനം അംഗീകരിക്കാത്ത കേന്ദ്ര സർക്കാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തോപ്പിൽ രവി ഫൗണ്ടേഷൻ പ്രസിഡൻറ് എ.ഷാനവാസ്ഖാൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സതീഷ്ബാബു പയ്യന്നൂരിന് പെരുമ്പടവം ശ്രീധരൻ സമ്മാനിച്ചു. ഇൻറർകൊളീജിയറ്റ് ഡിബേറ്റ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്‌ണ സമ്മാനങ്ങൾ വിതരണംചെയ്‌തു. കെ.സി. രാജൻ, എം.ആർ. തമ്പാൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുധീശൻ, സൂരജ് രവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.