വിദേശമദ്യവുമായി യുവാവ് അറസ്​റ്റിൽ

ചവറ: അനധികൃത കച്ചവടത്തിന് ശേഖരിച്ച നാലര ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്മന നെറ്റിയാട് കളീലിൽ തെക്കതിൽ ലക്ഷംവീട് കോളനിയിൽ നിസാറുദ്ദീൻ (38) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ നെറ്റിയാട് മുപ്പട്ടിയിൽ ജങ്ഷന് സമീപമാണ് ചവറ എസ്.ഐ ജയകുമാർ, എ.എസ്.ഐ റഹീം, സിവിൽ പൊലീസ് ഓഫിസർ സലീം എന്നിവരുടെ നേതൃത്വത്തിൽ നിസാറുദ്ദീനെ അറസ്റ്റ് ചെയ്തത്. പന്മനയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി അനധികൃതമായി മദ്യക്കച്ചവടം നടത്തിവരികയായിരുന്നു ഇയാൾ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പകൽവീടിന് സ്ഥലം കണ്ടെത്തും ഇരവിപുരം: പകൽവീടിന് ഇരവിപുരത്ത് സ്ഥലം കണ്ടെത്തുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഇരവിപുരം സീനിയർ സിറ്റിസൺസ് വെൽഫെയർ ഓർഗനൈസേഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. ഇ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ബി. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഡി. ചന്ദ്രബോസ്, ജയിൽ ഡി.ഐ.ജി പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. എസ്. മോഹൻ, കൗൺസിലർമാരായ നൗഷാദ്, സന്ധ്യ ബൈജു, വി. ഗിരിജകുമാരി എന്നിവർ സംസാരിച്ചു. ജി. രാധാകൃഷ്ണൻ സ്വാഗതവും പി. സുരരാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.