ഡോ. സാകിര്‍ ഹുസൈന് അംഗീകാരം ലഭിക്കാത്തതിന് പിന്നിൽ മതവിവേചനത്തിെൻറ കരിനിഴല്‍ -പി. രാമഭദ്രന്‍ പത്തനാപുരം: ഡോ. എസ്. രാധാകൃഷ്ണന് നല്‍കുന്നതുപോലെയുള്ള അംഗീകാരം ഡോ. സാകിര്‍ ഹുസൈന് ലഭിക്കാത്തത് സമീപകാല ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന മതവിവേചനത്തിെൻറ കരിനിഴല്‍ പതിച്ചതുകൊണ്ടാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍. ഗാന്ധിഭവനില്‍ മുന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈെൻറ 121-ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ബി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ഡോ. പുനലൂര്‍ സോമരാജന്‍, ഫാ. ഡോ. പി.സി. ഐസക്, ഫാ. ഗീവർഗീസ് ജോഷ്വാ, ടി.പി. മാധവന്‍, പിറവന്തൂര്‍ രാജന്‍, ജി. ഭുവനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.