ന്യായവിലയ്ക്ക് പാറ ലഭ്യമാക്കണം ^മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ന്യായവിലയ്ക്ക് പാറ ലഭ്യമാക്കണം -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പാറലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കലക്ടർ ഡോ.എസ്. കാർത്തിേകയനുമായി പാറക്വാറികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിർദേശം. നിലവിൽ ജില്ല ഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്ക് പാറ ലഭ്യമാക്കുമെന്ന ധാരണയിലാണ് ക്വാറികൾക്ക് അനുമതി നൽകുന്നതെന്ന് കലക്ടർ വ്യക്തമാക്കി. പുതുതായി അനുമതി നൽകിയവയടക്കം 22 ക്വാറികളിൽനിന്ന് പാറ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. നിബന്ധനകൾ കൃത്യമായി പാലിക്കുന്ന ക്വാറികൾക്ക് നിയമാനുസൃത ഇളവുകൾ നൽകാനാണ് മന്ത്രി നിർദേശിച്ചത്. രണ്ട് മാസത്തിനകം പരമാവധി ക്വാറികൾക്ക് അനുമതിനൽകി നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തണം. ഇതുവഴി ലൈഫ് മിഷ​െൻറ വീട് നിർമാണത്തിന് ഗതിവേഗം കൂട്ടാനാകും. തുറമുഖത്തി​െൻറ കൈവശമുള്ള വെളിയത്തെ ഭൂമിയിൽ പാറയെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. സർക്കാർ ക്വാറികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. തെന്മല അണക്കെട്ടിൽനിന്ന് മണ്ണെടുക്കാനുള്ള നടപടി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം അനുമതി ലഭ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ക്വാറികൾക്ക് നിയമപരമായി അനുമതിനൽകാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കലക്ടർ അറിയിച്ചു. സഹകരണസംഘങ്ങളെ ചെറുകിട ക്വാറികളുടെ ഖനനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സബ് കലക്ടർ ഡോ. എസ്. ചിത്ര, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.