കൊല്ലം: കടൽതീരത്ത് ചാള കൊയ്ത്ത്. പള്ളിതോട്ടം വാടി ഹാർബറുകളുടെ സമീപവും കൊല്ലം ബീച്ചിന് സമീപവുമാണ് വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ വൻതോതിൽ ചാള മത്സ്യം ലഭിച്ചത്. തീരദേശത്തേക്ക് ചാള എത്തിയതായി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്നവർ കരയിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, 200 ഏറെ വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ വല വീശി. ഇവർക്ക് വള്ളം നിറയെ ചാള മത്സ്യം ലഭിച്ചു. ഇവ പള്ളിതോട്ടം, വാടി ഹാർബറുകളിലെത്തിച്ച് ലേലത്തിൽ വിറ്റു. ഒരു കുട്ട ചാളക്ക് 800 മുതൽ 1000 രൂപ വരെ വില ലഭിച്ചു. നേരത്തേ ഒരു കുട്ട ചാള 2500 രൂപ വരെ വിലക്കാണ് വിറ്റിരുന്നത്. കഴിഞ്ഞദിവസം കൊല്ലം ബീച്ചിന് സമീപത്തുനിന്ന് കൂടുതൽ ചാള മീൻ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.