'ബ്ലോക്കിൽ ഒരുദിവസം കലക്ടർ': വരൾച്ച നേരിടാൻ കുഴൽക്കിണറുകൾക്ക് നിയന്ത്രണം; കിണർ റീച്ചാർജിങ്​ സജീവമാക്കും

* ജനകീയ പ്രശ്നങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരമേകി കലക്ടർ കൊല്ലം:'ബ്ലോക്കിൽ ഒരുദിവസം കലക്ടർ' പരിപാടി ശാസ്താംകോട്ട ബ്ലോക്കിൽ നടന്നു. ശൂരനാട് വടക്ക് ഒന്നാംവാർഡിലെ തറയിൽ പട്ടികജാതി കോളനിയിൽ എത്തിയ കലക്ടർ ഡോ. എസ്. കാർത്തികേയൻ റേഷൻകാർഡ് കിട്ടിയില്ലെന്ന ആദ്യ പരാതിക്ക് തത്സമയം പരിഹാരമുണ്ടാക്കി. താമസാവകാശ സാക്ഷ്യപത്രത്തിന് അപേക്ഷ സ്വീകരിക്കാനും ഇതുസംബന്ധിച്ച പരാതി പരിഗണിക്കവെ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. പട്ടയരേഖകൾ നേടിയെടുക്കുന്നതിനുള്ള തടസ്സം നീക്കണമെന്ന അപേക്ഷയും കലക്ടർക്ക് മുന്നിലെത്തി. ഇക്കാര്യത്തിൽ നിയമതടസ്സങ്ങളുണ്ടെന്നും സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തി നടപടി ലഘൂകരിക്കാൻ ശ്രമിക്കുമെന്നും കലക്ടർ അറിയിച്ചു. ചക്കുവള്ളി ചിറ കലക്ടർ സന്ദർശിച്ചു. വരൾച്ച നേരിടാനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. ശൂരനാട് തെക്ക് ഹരിതകർമസേനക്ക് പരിശീലനം ശക്തിപ്പെടുത്തി ജലസംരക്ഷണം ഉറപ്പാക്കണം. കുഴൽക്കിണറുകളുടെ നിർമാണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം. പടിഞ്ഞാറെ കല്ലടയിൽ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ കിണർ റീച്ചാർജിങ് സജീവമാക്കണം തുടങ്ങിയ നിർദേശങ്ങൾ നൽകി. മൈനാഗപ്പള്ളിയിൽ ഹരിതകേരളം േപ്രാജക്ടുകൾക്ക് ഫണ്ട് കൈമാറ്റം ത്വരിതപ്പെടുത്താൻ നടപടിയെടുക്കും. ശൂരനാട് വടക്ക് മാലിന്യ സംസ്കരണ സംവിധാനത്തിനുള്ള സാധ്യത പരിശോധിക്കും. കുന്നത്തൂരിലും ശാസ്താംകോട്ടയിലും സമാന പദ്ധതിക്ക് ശ്രമമുണ്ടാകുമെന്നും കലക്ടർ വ്യക്തമാക്കി. കെ.എ.പി കനാൽ തുറക്കൽ, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ ആരംഭിക്കുക, അങ്കണവാടിക്ക് ഭൂമി കണ്ടെത്തുക തുടങ്ങിയ പൊതുപ്രശ്നങ്ങളാണ് ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയത്. ആവശ്യങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ തുടർ പരിശോധന നടത്തുമെന്ന് കലക്ടർ അറിയിച്ചു. വൈകീട്ട് പോരുവഴി അംബേദ്കർ കോളനിയിൽ സന്ദർശനം നടത്തിയ കലക്ടർ ഇവിടുത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. ഇവിടെ നടത്തിയ ആയുർവേദ- ഹോമിയോ മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി മരുന്ന് വിതരണം നടത്തി. പ്രകൃതിസൗഹൃദ ഉൽപന്നങ്ങളുടെ നിർമാണ പരിശീലനവും നടന്നു. ശാസ്താംകോട്ട തടാകവും താലൂക്ക് ആശുപത്രിയും സന്ദർശിച്ചാണ് 'ബ്ലോക്കിൽ ഒരുദിവസം' പരിപാടി അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുമ ടീച്ചർ, വൈസ് പ്രസിഡൻറ് ശിവൻപിള്ള, വിവിധ ക്ഷേമകാര്യ സമിതി അധ്യക്ഷരായ അബ്ദുൽ ലത്തീഫ്, മുബീന ടീച്ചർ, കലാദേവി, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറിമാർ, എ.ഡി.സി ജനറൽ വി. സുദേശൻ, ബി.ഡി.ഒ അബ്ദുൽ സലാം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തയ്യൽ പരിശീലനം കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളജിലെ വിമൻസ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ വനിത വികസന കോർപറേഷ​െൻറ ധനസഹായത്തോടെ സമീപ പ്രദേശങ്ങളിലുള്ള വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം നൽകും. 12നകം ചവറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വഴി അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.